
ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏഴു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മരിച്ചെന്നാണ് റിപ്പോർട്ട്. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവം നടന്ന പ്രദേശത്ത് നിരവധി ജ്വല്ലറികള്‍ ഉണ്ട്. പ്രദേശത്തെ ഈ കടകളില്‍ പലതും ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തിനിരയായവർക്ക് പ്രധാനമന്ത്രി മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.











